Tuesday, 4 October 2016

ജാതിക്കാരിഷ്ടം/ ജാതിക്കാ വൈന്‍


ജാതിക്കാരിഷ്ടം/ ജാതിക്കാ വൈന്‍

ജാതിക്കാതൊണ്ട് - 10 കിലോ

ശര്‍ക്കര -3 കിലോ

താതിരിപ്പൂവ് - 100 ഗ്രാം ( അങ്ങാടിമരുന്നു കടയില്‍ നിന്നും വാങ്ങാന്‍ കിട്ടും.ഇതിനു വേറെ വല്ല പേരും ഉണ്ടോ എന്നെനിക്കറിയില്ല )

കോലരക്ക് - 100 ഗ്രാം

ഗ്രാമ്പൂ,ഏലം - കുറച്ച്

ഗോതമ്പ് - ഒരു പിടി

ഉണ്ടാക്കുന്ന വിധം

ജാതിക്കാതൊണ്ട് നന്നായി കഴുകിയെടുത്ത് വെള്ളം വാര്‍ന്നു പോയതിനു ശേഷം ഭരണിയില്‍ അട്ടിയായി നിരത്തുക.ഒരട്ടി ജാതിക്കാതൊണ്ട് നിരത്തി അതിനു മേലേ ശര്‍ക്കര ഇടുക.ഇങ്ങനെ ജാതിക്കാതൊണ്ടും ശര്‍ക്കരയും അട്ടികളായി നിരത്തുക.ഇതിനിടയില്‍ കുറെശ്ശെ താതിരിപ്പൂവും കോലരക്കും ഗ്രാമ്പൂവും ഏലവും പൊടിച്ചു വിതറാം.അരിഷ്ടം എളുപ്പം പുളിക്കുന്നതിനായി ഒരു പിടി ഗോതമ്പു ചതച്ചിടാവുന്നതാണ്.ഭരണി നിറഞ്ഞതിനു ശേഷം ഭദ്രമായി അടച്ചു വെക്കുക.41 ദിവസം കഴിയുമ്പോള്‍ ഭരണി തുറന്ന് അരിഷ്ടം ഊറ്റിയെടുക്കാം. ദഹനക്കേടിനും വയറ്റിലുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ക്കും നല്ലതാണ് ഈ അരിഷ്ടം.ഇത് ഉണ്ടാകുമ്പോള്‍ വെള്ളം അതില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കണേ....

ആപ്പിള്‍ വൈന്‍


ആപ്പിള്‍ വൈന്‍

1. ആപ്പിള്‍ – നാല്‌ കിലോ

2. നാരങ്ങാത്തൊലി പാടയില്ലാതെ ചീകിയത്‌ – രണ്ട്‌ എണ്ണത്തിന്റെത്

3. പഞ്ചസാര – രണ്ട്‌ കിലോ

4. യീസ്‌റ്റ് – രണ്ട്‌ ടീസ്‌പൂണ്‍

5. കിസ്‌മിസ്‌ – ഇരുന്നൂറ്റമ്പത്‌ ഗ്രാം

6. നാരങ്ങനീര്‌ – രണ്ട് എണ്ണം

7.വെള്ളം – ആറ്‌ ലിറ്റര്‍

തയാറാക്കുന്നവിധം

കഴുകി വൃത്തിയാക്കിയ ആപ്പിള്‍ തൊലിയോടെ കുരുവില്ലാതെ ചെറുതായി അരിയുക. നാരങ്ങാത്തൊലി, വെള്ളം, ആപ്പിള്‍ എന്നിവ ഒരുമിച്ച്‌ അടുപ്പില്‍ വെച്ച്‌ തിളപ്പിക്കുക. പതിനഞ്ചുമിനിറ്റ്‌ തീ കുറച്ചുവച്ച്‌ തിളപ്പിക്കുക. പഞ്ചസാരയിലേക്ക്‌ ഈ മിശ്രിതം അരിച്ച് ഒഴിക്കുക. നന്നായി ഇളക്കി പഞ്ചസാര അലിയിപ്പിക്കുക. ചെറുചൂടുള്ളപ്പോള്‍ യീസ്‌റ്റ് ചേര്‍ക്കുക. നാരങ്ങാനീര്‌ അരിച്ചു ചേര്‍ക്കുക. ഇരുപത്തിന്നാല്‌ മണിക്കൂര്‍ അനക്കാതെ മൂടിവയ്‌ക്കുക. പിറ്റേന്ന ഭരണിയിലാക്കി ഏഴു ദിവസം അനക്കാതെ വയ്‌ക്കുക. അതിനുശേഷം തുറന്ന്‌ കിസ്‌മിസ്‌ ചേര്‍ക്കുക. നാല്‌ മാസം അനക്കാതെ വയ്‌ക്കുക. അതിനുശേഷം ഊറ്റി നിറമുള്ള കുപ്പികളിലാക്കി സൂക്ഷിക്കാം. ഊറ്റുന്ന സമയത്ത്‌ രണ്ട്‌ ഗ്രാം പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ്‌ ചേര്‍ക്കാവുന്നതാണ്‌.

ചക്ക വൈന്‍


ചക്ക വൈന്‍

അവിശ്യമായ സാധനങ്ങള്‍

ഇടത്തരം വരിക്ക ചക്കപ്പഴം -പകുതി

പഞ്ചസാര - 1.5 കിലോ

ഗോതമ്പ്‌- 8 എണ്ണം

ഗ്രാമ്പു -4 എണ്ണം

തെയാറാക്കുന്ന വിധം

പഴുത്ത വരിക്കച്ചക്ക ചുള ചെറുതായി അരിയുക. ശേഷം തുടച്ചു വൃത്തിയാക്കിയ വാ വട്ടുമുള്ള ഭരണിയില്‍ ചെറുതായി അരിഞ്ഞ്‌ ചക്കയുടെ നാലിലൊന്ന്‌ നിരത്തുക. ഇതിന്‌ മുകളിലേയ്‌ക്ക് പഞ്ചസാരയുടെ നാലിലൊന്നും നിരത്തണം. ഇതിനുമുകളില്‍ ഒരു ഗ്രാമ്പു, രണ്ട്‌ ഗോതമ്പ്‌ എന്നിവ വിതറുക. ഇതെ ക്രമത്തില്‍ നാല്‌ പ്രാവിശ്യമായി ഭരണിയില്‍ ചക്ക, പഞ്ചസാര, ഗോതമ്പ്‌, ഗ്രാമ്പു എന്നിവ നിറയ്‌ക്കണം. ശേഷം ഉറങ്ങിയ തുണി ഉപയോഗിച്ച്‌ ഭരണിയുടെ വായ്‌ ഭാഗം നന്നായി മൂടി കെട്ടുക. അടപ്പ്‌ ഉപയോഗിച്ച്‌ ഒന്നുകൂടി അടച്ച ശേഷം ഭരണി സൂക്ഷിച്ച്‌ വയ്‌ക്കാം. 21 ദിവസത്തിന്‌ ശേഷം ഭരണി തുറന്ന്‌ അരിപ്പ ഉപയോഗിച്ച്‌ അരിച്ചെടുക്കാം.