ചക്ക വൈന്‍
അവിശ്യമായ സാധനങ്ങള്‍
ഇടത്തരം വരിക്ക ചക്കപ്പഴം -പകുതി
പഞ്ചസാര - 1.5 കിലോ
ഗോതമ്പ്- 8 എണ്ണം
ഗ്രാമ്പു -4 എണ്ണം
തെയാറാക്കുന്ന വിധം
പഴുത്ത വരിക്കച്ചക്ക ചുള ചെറുതായി അരിയുക. ശേഷം തുടച്ചു വൃത്തിയാക്കിയ വാ വട്ടുമുള്ള ഭരണിയില്‍ ചെറുതായി അരിഞ്ഞ് ചക്കയുടെ നാലിലൊന്ന് നിരത്തുക. ഇതിന് മുകളിലേയ്‌ക്ക് പഞ്ചസാരയുടെ നാലിലൊന്നും നിരത്തണം. ഇതിനുമുകളില്‍ ഒരു ഗ്രാമ്പു, രണ്ട് ഗോതമ്പ് എന്നിവ വിതറുക. ഇതെ ക്രമത്തില്‍ നാല് പ്രാവിശ്യമായി ഭരണിയില്‍ ചക്ക, പഞ്ചസാര, ഗോതമ്പ്, ഗ്രാമ്പു എന്നിവ നിറയ്‌ക്കണം. ശേഷം ഉറങ്ങിയ തുണി ഉപയോഗിച്ച് ഭരണിയുടെ വായ് ഭാഗം നന്നായി മൂടി കെട്ടുക. അടപ്പ് ഉപയോഗിച്ച് ഒന്നുകൂടി അടച്ച ശേഷം ഭരണി സൂക്ഷിച്ച് വയ്‌ക്കാം. 21 ദിവസത്തിന് ശേഷം ഭരണി തുറന്ന് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.
No comments:
Post a Comment