Friday, 30 September 2016

ഫാഷന്‍ ഫ്രൂട്ട് വൈന്‍


ഫാഷന്‍ ഫ്രൂട്ട് വൈന്‍

1. ഫാഷന്‍ ഫ്രൂട്ട് ന്റെണ വെള്ളപാട മാറ്റിയ കാമ്പ് - ഒരു കിലോ.

2. പഞ്ചസാര - ഫാഷന്‍ ഫ്രൂട്ട്നു പുളി കൂടുതല്‍ ആണെങ്കില്‍ ഒന്നര കിലോ. അല്ലെങ്കില്‍ ഒരു കിലോ.

3. തിളപ്പിച്ചാറിച്ച വെള്ളം - രണ്ടു ലിറ്റര്‍...

4. ഒരു കപ്പു മുളപ്പിച്ച ഗോതമ്പ്, അല്ലെങ്കില്‍ ചെറിയ ഒരു സ്പൂണ്‍ ഈസ്റ്റ് .

5. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിച്ചത്.

ഇനി വൈന്‍ തയ്യാറാക്കുന്ന വിധം.

ഒന്നുമുതല്‍ നാലുവരെ ഉള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക. അതിലേക്കു മുട്ട അടിച്ചു പതപ്പിച്ചതും ചേര്ത്തു നന്നായി ഇളക്കുക. ഈ ചേരുവകള്‍ നന്നായി കഴുകി ഉണക്കിയ ഒരു ഭരണിയില്‍ ആക്കി നല്ല വൃത്തി ഉള്ള ഒരു തുണികൊണ്ട് മൂടി കെട്ടുക. ആദ്യത്തെ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ ഭരണിയുടെ മൂടി തുറന്നു ഒരു മരത്തവി ഉപയോഗിച്ച് ഈ മിശ്രിതം നന്നായി ഇളക്കി കൊടുക്കണം. പിന്നീട് ഭരണി നന്നായി മൂടികെട്ടി ഭദ്രമായി അനക്കാതെ വീണ്ടും 21 ദിവസങ്ങള്‍ കൂടി വക്കുക. അതിനു ശേഷം ഇതില്‍ നിന്നും ലഭിക്കുന്ന വൈന്‍ വാ വിസ്താരം ഉള്ള ഒരു പാത്രത്തിലേക്ക് ഒരു തുണിയില്കൂ ടി അരിച്ചെടുക്കുക. ഇങ്ങനെ ലഭിക്കുന്ന വൈന്‍ ഒരു കണ്ണകലം ഉള്ള ഒരു തോര്ത്തു കൊണ്ട് മൂടി ആറുമണിക്കൂര്‍ സൂക്ഷികുക. അല്ലെങ്കില്‍ വൈന്‍ കുപ്പികളില്‍ ആക്കുമ്പോള്‍ പുളിച്ചുപോകും. പിശട് പാത്രത്തിന്റെ അടിയില്‍ അടിഞ്ഞുകഴിയുംപോള്‍ പാത്രം അനക്കാതെ ഈ വൈന്‍ അരിച്ചെടുത്ത്‌ നല്ലതുപോലെ ഉണങ്ങിയ കുപ്പികളില്‍ സൂക്ഷിക്കാം.

NB : കൂടുതല്‍ നിറം വേണമെങ്കില്‍ ഒരു വലിയ സ്പൂണ്‍ പഞ്ചസാര കാരമലൈസ് ചെയ്തു വൈനില്‍ ചേര്ക്കു ക. ഇങ്ങനെത്തന്നെ നിങ്ങള്ക്ക്റ ചാമ്പക്ക, നെല്ലിക്ക, മുതലായ നാടന്‍ പഴങ്ങള്കൊ്ണ്ടു വൈന്‍ ഉണ്ടാക്കാം.

ചാമ്പക്ക വൈൻ / Rose Apple wine


ചാമ്പക്ക വൈൻ / Rose Apple wine.

***********************************

ആവശ്യമുളളവ.

ചാമ്പക്ക - 3 കിലോ (കുരു നീക്കം ചെയ്തത് )

വെള്ളം - 3 ലിറ്റർ

യീസ്റ്റ് - 25 ഗ്രാം

പഞ്ചസാര - 1 മുതൽ ഒന്നര കിലോ

ബീട്രൂറ്റ് - 1 പീസ്‌ ( കുറച്ചു കളർ ആയിട്ട് ഇരിക്കാൻ വേണ്ടിട്ട് )

തയ്യാറാക്കുന്ന വിധം.

★ചാമ്പക്ക ചെറിയ കഷണങ്ങൾ ആക്കി മുറിച്ചെടുത്തു നന്നായി വൃത്തിയായി കഴുകി എടുക്കണം പിന്നീടു ഇതിനെ മിക്സിയിൽ ഇട്ടു അടിച്ചെടുത്തു അതിന്റെ ചാറ് മാത്രം ആയിട്ട് നീക്കം ചെയ്തു എടുക്കണം അതിനു വേണ്ടി മിക്സിയിൽ നല്ല പോലെ അടിച്ചെടുത്ത ചാമ്പക്ക ഡ്രൈ ആയിട്ടുളള നല്ല കട്ടിയുളള മുസ്ളിൻ തുണി ഉപയോഗിച്ച് അരിച്ചെടുക്കണം.ഇനി ഈ ജ്യൂസ്‌ നെ നല്ല ഒരു സ്റ്റായിൻ ലെസ്സ്സ്റ്റീൽ പാത്രം ഏകദേശം10 ലിറ്റർ വെളളം കൊള്ളാവുന്ന ടൈപ്പ് വേണം , അതിലേക്കു മാറ്റി വെളളവും , ബീട്രൂട്ടിന്റെ കഷണങ്ങളും പഞ്ചസാരയും ചേർത്ത് 5 മിനിട്ട് തിളപ്പിക്കാംപഞ്ചസാര നല്ല പോലെ അലിഞ്ഞു വരുന്നതുവരെ ഇളക്കി കൊടുക്കണം നന്നായി തിളച്ചു വന്നതിനു ശേഷം അടച്ചു വെച്ച് തീ ഓഫ്‌ ചെയ്യാം . കുറച്ചൊന്നു തണുത്തതിനു ശേഷം യീസ്റ്റ് ചേർത്ത് മരത്തിന്റെ ടൈപ്പ് തവി ഉപയോഗിച്ച് ഇളക്കി മിക്സ്‌ ചെയ്യണം.ഇനി കഴുകി ഡ്രൈ ആയിട്ടുളള തുണികൊണ്ട് തുടച്ചു വൃത്തിയാക്കിയ സെറാമിക് ജാർലേക്ക് മാറ്റാം , കട്ടിയുളള തുണി വെച്ച് മുകൾ ഭാഗം കെട്ടി വെയ്ക്കേണ്ടതും ആണ് 21 ദിവസം ആണ് ഈ വൈൻ റെഡി ആയി വരാൻ വേണ്ടത് അതിലെ ആദ്യ 10 ദിവസവും വൃത്തിയുളള മരത്തിന്റെ കണക്കുള്ള തവി ഉപയോഗിച്ച് ദിവസത്തിൽ ഒരു വട്ടമെങ്ങിലും ഇളക്കി കൊടുക്കണം ബാക്കി 11 ദിവസം ഇത് ചെയ്യേണ്ട ആവശ്യം ഇല്ല്യ21 ദിവസത്തിന് ശേഷം കട്ടിയുളള തുണി വൃത്തിയായി കഴുകി ഉണങ്ങിയ തുണി വെച്ച് തുടച്ച ജാറിന്റെ മുകളിൽ ആയി വെച്ച് പതിയെ അറിചെടുക്കം അപ്പോൾ കുറച്ചു വേസ്റ്റ് പോലെ ഉളള ഐറ്റംസ് ഇതിനുമുകളിൽ ആയി അടിഞ്ഞു കൂടാൻ ചാൻസ് ഉണ്ട് അതുകൊണ്ട് തന്നെ ഒന്നും കൂടി അധികം ഇളക്കം ഒന്നും തട്ടാതെ അരിച്ചെടുക്കാം. ചാമ്പക്ക വൈൻ റെഡി

കൈതച്ചക്ക വൈന്‍- Pineapple Wine


കൈതച്ചക്ക വൈന്‍

ചേരുവകള്‍

1. കൈതച്ചക്ക (ഇടത്തരം) — 2 എണ്ണം

2. പഞ്ചസാര — മൂന്ന് കപ്പ്

3. വെള്ളം — 1 1/2 കപ്പ്

4. മുട്ട — ഒരെണ്ണം

5. ചുക്ക് പൊടി — ഒന്നര ടേബിള്‍ സ്പൂണ്‍

6. യീസ്റ്റ് — ഒന്നര ടേബിള്‍ സ്പൂണ്‍

7. ഗ്രാമ്പൂ — 6 എണ്ണം

8. കറുവപ്പട്ട — ഒരു കഷണം

പാകം ചെയ്യുന്ന വിധം

1. കൈതച്ചക്കയുടെ ഉപയോഗശൂന്യമെന്നു കരുതുന്ന തൊലിയാണ് വീഞ്ഞ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

2. കൈതച്ചക്ക മുഴുവനായി കഴുകി കട്ടികൂട്ടി തൊലി ചെത്തിയെടുത്ത് മുള്ള് കളഞ്ഞ് കഴുകി വലിയ കഷണങ്ങളായി അടര്‍ത്തിയെടുക്കുക.

3. മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ഇതോടൊപ്പം കൈതച്ചക്ക തൊലിയും ചേര്‍ത്തിളക്കി ഒരു ഭരണിയിലാക്കി മൂടിക്കെട്ടി വയ്ക്കുക.

4. ദിവസവും രാവിലെ അഞ്ചുമിനിറ്റ് സമയം ഇളക്കണം.

5. പത്താം ദിവസം അരിച്ചെടുത്ത് കുപ്പികളിലാക്കി ഇരുപതു ദിവസം അനക്കാതെ വയ്ക്കുക.

6. ഇരുപതാം ദിവസം ഊറ്റിയെടുക്കുക.