കൈതച്ചക്ക വൈന്‍
ചേരുവകള്‍
1. കൈതച്ചക്ക (ഇടത്തരം) — 2 എണ്ണം
2. പഞ്ചസാര — മൂന്ന് കപ്പ്
3. വെള്ളം — 1 1/2 കപ്പ്
4. മുട്ട — ഒരെണ്ണം
5. ചുക്ക് പൊടി — ഒന്നര ടേബിള്‍ സ്പൂണ്‍
6. യീസ്റ്റ് — ഒന്നര ടേബിള്‍ സ്പൂണ്‍
7. ഗ്രാമ്പൂ — 6 എണ്ണം
8. കറുവപ്പട്ട — ഒരു കഷണം
പാകം ചെയ്യുന്ന വിധം
1. കൈതച്ചക്കയുടെ ഉപയോഗശൂന്യമെന്നു കരുതുന്ന തൊലിയാണ് വീഞ്ഞ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
2. കൈതച്ചക്ക മുഴുവനായി കഴുകി കട്ടികൂട്ടി തൊലി ചെത്തിയെടുത്ത് മുള്ള് കളഞ്ഞ് കഴുകി വലിയ കഷണങ്ങളായി അടര്‍ത്തിയെടുക്കുക.
3. മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ഇതോടൊപ്പം കൈതച്ചക്ക തൊലിയും ചേര്‍ത്തിളക്കി ഒരു ഭരണിയിലാക്കി മൂടിക്കെട്ടി വയ്ക്കുക.
4. ദിവസവും രാവിലെ അഞ്ചുമിനിറ്റ് സമയം ഇളക്കണം.
5. പത്താം ദിവസം അരിച്ചെടുത്ത് കുപ്പികളിലാക്കി ഇരുപതു ദിവസം അനക്കാതെ വയ്ക്കുക.
6. ഇരുപതാം ദിവസം ഊറ്റിയെടുക്കുക.

No comments:
Post a Comment